KOYILANDY DIARY.COM

The Perfect News Portal

ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കൊയിലാണ്ടി സ്വദേശി നിര്യാതനായി

ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കൊയിലാണ്ടി സ്വദേശി നിര്യാതനായി. ബഹ്‌റൈന്‍ ഫാര്‍മസിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഫസല്‍ (48) വെളുത്തമണ്ണിലാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു  മരണപ്പെട്ടത്.

ബഹ്റൈന്‍ കെ.എം.സി.സി ഹൂറ ഗുദൈബിയ ഏരിയാ മെമ്പറായിരുന്നു മുഹമ്മദ് ഫസല്‍. മൃതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ബഹ്റൈന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിൻ്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ക്ക്  നടക്കുന്നത്. ഭാര്യ: സാബിറ.മക്കൾ: സിബില ഫാത്തിമ, മുഹമ്മദ് നിസാം. സഹോദരങ്ങൾ: യുസുഫ്, റഫീഖ്, ഷജീര്‍, ഹസീബ്, സബീബ, സുനീര്‍.

Share news
error: Content is protected !!