KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കല്ലായിയിൽ ട്രെയിൻ തട്ടി 2 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ∙ ട്രെയിനിടിച്ച് കോഴിക്കോട് കല്ലായി പന്നിയങ്കരയിൽ രണ്ടു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുഞ്ഞി മുഹമ്മദ്, ഉണ്ണി എന്നിവരാണ് മരിച്ചത്. കല്ലായി റെയിൽവേ സ്റ്റേഷൻ പരിധിയിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോടു ഭാഗത്തുനിന്ന് ഷൊർണൂർ ഭാഗത്തേക്കു പോയ ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് വിവരം.

പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ മൃതദേഹം  മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

Share news
error: Content is protected !!