KOYILANDY DIARY

The Perfect News Portal

നാദാപുരത്ത് ടേബിൾ ടോക്ക്‌ പരിപാടി സംഘടിപ്പിച്ചു.

ടേബിൾ ടോക്ക്‌ പരിപാടി സംഘടിപ്പിച്ചു. വടകര: നാദാപുരത്ത് അഞ്ചാംപനി പടർന്ന് പിടിക്കുകയും പ്രതിരോധ വാക്‌സിനായ എം. ആർ വാക്‌സിൻ എടുക്കാൻ ജനങ്ങൾ വിസമ്മതിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ടേബിൾ ടോക്ക്‌ പരിപാടി സംഘടിപ്പിച്ചു.

പഞ്ചായത്തിലെ ആറാം വാർഡിൽ തെരുവംപറമ്പത്ത് ജമാൽ ഹാജിയുടെ വീടിനു സമീപമായിരുന്നു പരിപാടി. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വാക്സിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. പ്രതിരോധ വാക്സിൻ എടുക്കാത്ത 300 കുട്ടികൾ മേഖലയിലുണ്ട്‌.

അഞ്ചാം പനി പ്രതിരോധ വാക്‌സിനെടുക്കാത്തവർക്ക്‌ സ്കൂൾ, മദ്രസ്സ, അങ്കണവാടി എന്നിവിടങ്ങളിൽ കോവിഡ് കാലത്തുണ്ടായിരുന്നതു പോലെ നിയമപരമായ നിയന്ത്രണം വേണമെന്ന് ടേബിൾ ടോക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സി. കെ നാസർ അധ്യക്ഷത വഹിച്ചു. തുടർന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ജമീല, എം. സി. സുബൈർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സുരേന്ദ്രൻ കല്ലേരി, ടി. പ്രേമാനന്ദൻ, ഇൻസ്പെക്ടർ കെ. സതീഷ് ബാബു, റീന കിണമ്പ്രെമ്മൽ എന്നിവർ സംസാരിച്ചു.