KOYILANDY DIARY

The Perfect News Portal

ബാലുശ്ശേരിയിൽ എം.​ഡി.​എം.​എ​ യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ബാ​ലു​ശ്ശേ​രി: നിരോധിത മയക്കുമരുന്നായ എം.​ഡി.​എം.​എ​ യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബാ​ലു​ശ്ശേ​രി അ​റ​പ്പീ​ടി​ക സ്വ​ദേ​ശി അ​മ​ർ ജി​ഹാ​ദ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് സ്പെ​ഷ​ൽ ഡ്രൈ​വി​ൻ്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കോ​ക്ക​ല്ലൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പത്തി വെച്ച് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ കെ. സു​രേ​ഷ് കു​മാ​റും സം​ഘ​വും ചേ​ർ​ന്ന്പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

0.70 ഗ്രാം ​എം.​ ഡി.​ എം. ​എ​ യും തൂ​ക്കു​ന്ന​തി​നു​ള്ള ഇ​ല​ക്ട്രോ​ണി​ക് മെ​ഷീ​നും മ​രു​ന്ന് സൂക്ഷിച്ച മോ​ട്ടോ​ർ സൈ​ക്കി​ളും ഉൾപ്പെടെ ഇയാളിൽ നിന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ലു​ശ്ശേ​രി​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി രാ​ത്രി മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ളാ​ണ് അ​മ​ർ ജി​ഹാ​ദെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.