KOYILANDY DIARY

The Perfect News Portal

കേരളത്തിലേക്ക് പുതിയ സര്‍വ്വീസിനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ദുബായ്: കേരളത്തിലേക്ക് പുതിയ സര്‍വ്വീസിനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സെപ്റ്റംബര്‍ 26 മുതലാണ് ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പ്രതിദിന വിമാന സര്‍വ്വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പുതിയ തിരുമാനം ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കാനാണ് കമ്ബനി ശ്രമിക്കുന്നതെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു. കൊച്ചിക്ക് പുറമെ ദുബായില്‍ നിന്ന് ചണ്ഡീഗഢിലേക്കും അന്നെ ദിവസം മുതല്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസവും രാത്രി 7.20ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന 6ഇ 71 വിമാനം ഒരുമണിക്കാണ് ദുബായിലെത്തുക. 1.50ന് ദുബൈയില്‍ നിന്ന് തിരിക്കുന്ന 6ഇ 72 വിമാനം പ്രാദേശിക സമയം 4.50ന് കൊച്ചിയിലെത്തിച്ചേരും.