KOYILANDY DIARY

The Perfect News Portal

കുറ്റിപ്പുറത്ത് തമിഴ്നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കുറ്റിപ്പുറത്ത് തമിഴ്നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറത്തു നിന്ന് വിവാഹം കഴിച്ചു വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന സിദ്ദിഖിനെ (47)യാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നു സംശയിക്കുന്നു. മുഖത്തും ദേഹത്തും പരുക്കേറ്റ പാടുകളുണ്ട്. പൊലീസ് അന്വേഷിച്ചു വരുന്നു.