KOYILANDY DIARY.COM

The Perfect News Portal

ഇടക്കൊച്ചിയില്‍ ബസിനടിയില്‍ പെട്ട് കോളേജ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: ഇടക്കൊച്ചിയില്‍ ബസിനടിയില്‍ പെട്ട് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. അബിന്‍ ജോയ് (22) ആണ് മരിച്ചത്. ഇടക്കൊച്ചി അക്വീനാസ് കോളേജിലെ എം. എസ്. സി. വിദ്യാർത്ഥിയാണ്. കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം.

അബിന്‍ സഞ്ചരിച്ച ബൈക്കിൻ്റെ ഹാന്‍ഡില്‍ മറ്റൊരു ബൈക്കിൻ്റെ ഹാന്‍ഡിലില്‍ കുരുങ്ങിയാണ് അപകടം. അബിൻ റോഡിലേക്ക് മറിഞ്ഞു വീണതും സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share news
error: Content is protected !!