KOYILANDY DIARY

The Perfect News Portal

ഇന്ത്യയിൽ നാല് പേർക്ക് കൂടി BF.7 സ്ഥിരീകരിച്ചു

രാജ്യത്ത് നാലുപേർക്ക് കൂടി ഒമിക്രോൺ ഉപവകഭേദം BF. 7 സ്ഥിരീകരിച്ചു. യു. എസി. ൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ BF. 7 സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി. ജീനോം സിക്വെൻസിങ് പരിശോധനയിലാണ് BF .7 സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുകയാണ്.