KOYILANDY DIARY.COM

The Perfect News Portal

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനനിരക്ക് നിയന്ത്രിക്കണമെന്ന്  ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന നിരക്ക് നിയന്ത്രിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളിലെ നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ കാര്യം രാജ്യസഭയിൽ അവതരിപ്പിച്ചത്.

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളില്‍ കുതിച്ചുയരുന്ന വിമാനക്കൂലി നിയന്ത്രിച്ച് എയര്‍ലൈന്‍ കമ്പനികളുടെ കാര്‍ട്ടലൈസേഷനെതിരെ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും വിമാന ടിക്കറ്റിന്റെ വില സുതാര്യമായും നീതിയുക്തമായും നിശ്ചയിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share news
error: Content is protected !!