KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ സ്വദേശിനി 12 വയസ്സുകാരി സുമനസുകളുടെ സഹായം തേടുന്നു

കൊയിലാണ്ടി മേലൂർ സ്വദേശിനി 12 വയസ്സുകാരി സുമനസുകളുടെ സഹായം തേടുന്നു കൊയിലാണ്ടി : ചെങ്ങോട്ടുകാവ് മേലൂർ കട്ടയാട്ട് വീട്ടിൽ ബബീഷിന്റെയും അമിതയുടെയും മകളായ പന്ത്രണ്ടുകാരി മീരാ കൃഷ്ണയാണ് സുന്മനസുകളുടെ സഹായം തേടുന്നത്. ഇക്കഴിഞ്ഞ കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് മീരക്ക് ലൂക്കിമീയ അഥവാ രക്‌താർബുദം എന്ന മാരക രോഗം ബാധിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചത്.

തുടർന്ന് തിരുവന്തപുരത്തെ ആർ.സി.സിയിൽ പ്രവേശിപ്പിച്ച് ഇതിനകം രണ്ട് തവണ  കീമോ തെറാപ്പി ചെയ്തു. തുടർന്ന് മാറ്റമൊന്നും കാണാത്തതിനെ തുടർന്ന്  തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിലേക്ക് റെഫർ ചെയ്തിരിക്കുകയാണ്.

എത്രയും വേഗത്തിൽതന്നെ മജ്ജ മാറ്റിവെച്ചാൽ മാത്രമേ മീര കൃഷ്ണയെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വെല്ലൂരിലെ ഡോക്ടർമാർ പറഞ്ഞത്. ഒരു സാധാരണ പാവപ്പെട്ട ഈ കുടുംബത്തിന് ഈ ചികിത്സക്കായി ചെലവുവരുന്ന 50 ലക്ഷം രൂപ സ്വപ്നം കാണാൻപോലും പറ്റാത്ത സ്ഥിതിയാണ്.

ആയതിനാൽ സുമനസുകൾ കൈകോർത്താൽ മാത്രമേ കുഞ്ഞു മീരയെ  ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. അവളുടെ സ്വപ്നങ്ങൾ കാക്കാനും  കുടുംബത്തിന്റെ സന്തോഷം തകരാതിരിക്കാനും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റി ഈ നാടിനോട് സംഭാവനയ്ക്കായി അഭ്യർത്ഥിച്ചിരിക്കുകയാണ്.

പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങൾ :

  • ബാങ്ക് : ഇന്ത്യൻ ബാങ്ക്
  • അക്കൗണ്ട് നമ്പർ : 6047459966
  • അക്കൗണ്ട് ഉടമ : അമിത
  • ബാങ്ക് ബ്രാഞ്ച് : കൊയിലാണ്ടി
  • ഐ.എഫ്.എസ്.സി : IDIB000K213
  • Gpay Number : 9846362426
  • Gpay Name : Amitha Ammu
Share news
error: Content is protected !!