KOYILANDY DIARY

The Perfect News Portal

ലഹരിക്കെതിരെ ഞങ്ങളുമുണ്ട് എന്ന സന്ദേശം നൽകുന്ന വിഷ്വൽ റിലീസ് ചെയ്തു

ലഹരിക്കെതിരെ ഞങ്ങളുമുണ്ട് എന്ന സന്ദേശം നൽകുന്ന തരംഗം വിഷ്വൽ ആൽബം റിലീസ് ചെയ്തു. തരംഗത്തിന്റെ ഫസ്റ്റ് വീഡിയോ ടീസർ എഴുത്തുകാരനും പ്രമുഖ പത്രപ്രവർത്തകനുമായ അനിൽ പാനലി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ലഹരി വിപത്തിനെതിരെ ഓട്ടൻതുള്ളൽ പ്രമേയമാക്കിയാണ് ഗാനം രചിച്ചിരിക്കുന്നത്. സുരേഷ് ഒ കെ, സംവിധാനം: ഷാജി പയ്യോളി, നിർമ്മാണം: ചൂട്ട് കലാസാംസ്കാരിക വേദി കോഴിക്കോട്. ക്യാമറ; രമേശ് റെറ്റിന. സംവിധാനം ഷാജി പയ്യോളി. എഡിറ്റിംഗ് യു. കെ ഷിജു എന്നിവരാണ് അണിയറ പ്രവർത്തകർ. ഇതിന്റെ ടീസർ ശ്രദ്ധേയമാവുകയാണ്.