വളളം മറിഞ്ഞ് യുവാവ് മരിച്ചു

കൊയിലാണ്ടി> മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു. മാടാക്കര വളപ്പിൽ ചെറിയ പുരയിൽ ഹംസയുടേയും, സുബൈദയുടേയും മകൻ ലത്തീഫ് (47) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഷവാദ് മൂന്നു കുടിക്കൽ, ഗഫൂർ വളപ്പിൽ ചെറിയ പുരയിൽ എന്നിവർ രക്ഷപ്പെട്ടു. ഭാര്യ: ഫസീല. മക്കൾ: ഫസൽ, ഫർസാന, വാബിന. മരുമകൻ: നിസാം ചെങ്ങോട്ടുകാവ്. സഹോദരങ്ങൾ: റഫീഖ്, റസാഖ്, സാജിത, സാഹിദ.
