KOYILANDY DIARY

The Perfect News Portal

സർവീസ് സഹകരണ ബാങ്ക് നമ്പ്രത്ത്കര ശാഖയിൽ മോഷണ ശ്രമം

കൊയിലാണ്ടി: കീഴരിയൂർ  സർവീസ് സഹകരണ ബാങ്ക് നമ്പ്രത്ത്കര ശാഖയിൽ മോഷണ ശ്രമം ബാങ്കിൻ്റെ ഷട്ടർ പൊളിക്കുകയും,ലോക്ക് പൊട്ടിച്ച നിലയിലുമാണുള്ളത് ഇന്ന് രാവിലെ നാട്ടുകാർ ഷട്ടർ പൊളിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ബാങ്ക് അധികൃതരെയും കൊയിലാണ്ടി പോലീസിനെയും അറിയിക്കുകയായിരുന്നു..സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. 

സ്ഥാപനത്തിൽ നിന്നും വസ്തു വകകൾ ഒന്നും നഷ്ടമായിട്ടില്ല എന്നാണ് വിവരം ഫോറൻസിക് വിദഗ്ദരുടെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സേഫ്റ്റി അലറാം അടിച്ചു തകർത്ത നിലയിലാണ്. ഇരുമ്പ് ദണ്ഡും, സ്ക്രൂ ഡ്രൈവറും കണ്ടെത്തിയിട്ടുണ്ട് വിവരമറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *