KOYILANDY DIARY

The Perfect News Portal

ആർ. യു ജയശങ്കർ ഓർമ്മ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ആർ.യു. ജയശങ്കർ ഓർമ്മ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, കൊയിലാണ്ടി  ബാറിലെ പ്രമുഖ അഭിഭാഷകനും, സാമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകനും, അകാലത്തിൽ വിട്ടു വിരിഞ്ഞ അഡ്വ. ആർ. യു.ജയശങ്കറിന്റെ ഇരുപത്തി നാലാം ചരമ വാർഷികത്തിലാണ് ഓർമ്മ സദസ്സ് സംഘടിപ്പിച്ചത്.

അഡ്വ: ജയശങ്കർ മികച്ച സാമുഹ്യ പ്രവർത്തകനും, മാതൃക അഭിഭാഷകനുമായിരുന്നുവെന്ന് ഓർമ്മ സദസ്സ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി സത്യൻ അധ്യക്ഷത വഹിച്ചു. മജിസ്ടേറ്റ് ശ്രീജാ ജനാർദ്ദനനൻ നായർ, മുൻസിഫ് ശ്രീമതി ആമിന കുട്ടി, അഭിഭാഷകരായ ടി.കെ.രാധാകൃഷ്ണൻ, കെ ടി. ശ്രീനീവാസൻ, ഷജിത്ത് ലാൽ, എൻ.എസ്, ലക്ഷ്മിബായ് എന്നിവർ സംസാരിച്ചു. സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ സ്വാഗതവും, അഡ്വ. ബിനോയ് ദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *