KOYILANDY DIARY.COM

The Perfect News Portal

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കിയെന്നും    സാധാരണക്കാരന് താങ്ങാവേണ്ട സ്ഥാനത്ത് മുതലാളിത്വ പ്രീണനമാണ് കേന്ദ്ര സർക്കാർ നയമെന്നും ഇതിനെതിരെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും പെട്രോളിയം ഉൽപന്നങ്ങളുടെയും നിർമ്മാണമേഖലയിലെ അസംസ്കൃത വസ്തുക്കളുടെയും വിലക്കയറ്റം തടയണമെന്നും  നിർമ്മാണ തൊഴിലാളി യൂണിയൻ – CITU കൊല്ലം മേഖലാ  സമ്മേളനം  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


സമ്മേളനം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി PC സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിയേഷ് K അദ്ധ്യക്ഷത വഹിച്ചു.  ഏരിയ സെക്രട്ടറി NK ഭാസ്ക്കരൻ സംഘടന റിപ്പോർട്ടും മേഖല സെക്രട്ടറി ബാബു MK പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ഏരിയ പ്രസിഡണ്ട് Mപത്മനാഭൻ , ഏരിയ വൈസ് പ്രസിഡണ്ട് PK ഷൈജു, ഏരിയ ജോ: സെക്രട്ടറിമാരായ VM സിറാജ്, CK ഉണ്ണി, ഏരിയ കമ്മറ്റി അംഗങ്ങളായ അരവിന്ദൻ , ഗിരീഷ് KK , V അജിത എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ രാജീവൻ NT സ്വാഗതവും, അജിത്ത് PT നന്ദിയും പറഞ്ഞു.സമ്മേളനം 27 അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഭാരവാഹികൾപ്രസിഡണ്ട് – രാധാകൃഷ്ണൻ Cസെക്രട്ടറി – പ്രിയേഷ്  Kഖജാൻജി – ബാലകൃഷ്ണൻ KM

Share news

Leave a Reply

Your email address will not be published. Required fields are marked *