KOYILANDY DIARY

The Perfect News Portal

പ്രൈം വോളിബോള്‍ ലീഗിന് ഡി.വൈ.എഫ്‌.ഐയുടെ സ്നേഹാദരവ്

കൊച്ചിയില്‍ നിന്നും ഹൈദ്രാബാദിലേക്ക് മാറ്റിയ പ്രൈം വോളിബോള്‍ ലീഗിന് ഇന്ന് പുറപ്പെടുന്ന രാജ്യാന്തര താരങ്ങളായ ജെറോം വിനീത്, അജിത് ലാല്‍ അടക്കമുള്ള താരനിരയ്ക്ക് ഡി.വൈ.എഫ്‌.ഐ കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ സ്നേഹാദരവ് നല്‍കി. ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുന്‍ രാജ്യാന്തര താരം കിഷോര്‍ കുമാറിൻ്റെ കീഴിലായിരുന്നു ടീം പരിശീലനം നടത്തിയത്. വോളി കളിക്കളത്തിലെ ചെമ്പട എന്ന പേരില്‍ വന്‍ ആരാധകനിരയുളള കാലിക്കറ്റ് ഹീറോസ്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, സംസ്ഥാന കമ്മറ്റി അംഗം പി. ഷിജിത്ത്, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ. അരുണ്‍, ആര്‍. ഷാജി, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *