KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ്‌ ” കുഴി എണ്ണു കുഴിമന്തി നേടൂ”പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്‌ ” കുഴി എണ്ണു കുഴിമന്തി നേടൂ”പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മുത്താമ്പി അണേല റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെയാണ് യൂത്ത് കോൺഗ്രസ്‌ മുത്താമ്പി മേഖല കമ്മിറ്റി ” കുഴി എണ്ണു കുഴിമന്തി നേടൂ”പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുൻ കെ.പി.സി.സി മെമ്പർ വി. ടി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ നിഹാൽ അധ്യക്ഷത വഹിച്ചു. റാഷിദ്‌ മുത്താമ്പി, ഗോകുൽദാസ് പിലാക്കാട്ട്, സൂരജ് എം.കെ, ബാബു, പി. ബാലൻ കിടാവ്, ശ്രീധരൻനായർ പുഷ്പശ്രീ, രവി എം.കെ,  നജീബ് ഒറവങ്കര,  റിഷാൽ നടേരി, മുബശിർ എം കെ  എന്നിവർ സംസാരിച്ചു

ഇതിനു മുൻപും യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധം നടത്തി വരികയാണ് റോഡ് പണിക്കായി 25 ലക്ഷം രൂപ പാസ്സാക്കി എന്ന് പറഞ്ഞിട്ടും ഇതുവരെ പണി തുടങ്ങാൻ അധികാരികൾ തയ്യാറായിട്ടില്ല. നിലവിൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ വളരെ പ്രയാസം അനുവദിക്കുകയാണ് ഇനിയും പണി തുടങ്ങാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ മുൻസിപ്പാലിറ്റി ഓഫീസലേക്ക് സമരം വ്യാപിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ മുന്നറിയിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *