KOYILANDY DIARY

The Perfect News Portal

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; ആറ് വര്‍ഷം മുന്‍പുണ്ടായ അതേ ഭീകരാവസ്ഥ, ആശങ്കയോടെ തമിഴ്‌ ജനത

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും കനത്ത മഴ. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിയാർജ്ജിക്കുമെന്നാണ് കാലാവസ്ഛ നിരീക്ഷണ കേന്ദ്രം പറയുന്നത്. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് വടക്കന്‍ തമിഴ്നാട് തീരം തൊടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. രാവിലെ തമിഴ്നാട്ടിലെ മഹാബലിപുരത്തിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്.

നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നഗരത്തിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ചില റോഡുകള്‍ അടച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങള്‍ റദ്ദാക്കി. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *