KOYILANDY DIARY

The Perfect News Portal

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ: പോലീസ് പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് നടപ്പിലാക്കി വരുന്ന പിങ്ക് പ്രൊട്ടക്ഷൻ പദ്ധതിയുടെ കോഴിക്കോട് റൂറൽ ജില്ലാതല ഉദ്ഘാടനം. ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്തു. റൂറൽ ജില്ലാ അഡീഷണൽ സൂപ്രണ്ട് എ. പ്രദീപ് കുമാർ, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ഡി.വൈ.എസ്.പി. കെ. അശ്വ കുമാർ, അസി. നോഡൽ ഓഫീസർ ടി.വി.സത്യൻ എന്നിവർ പങ്കെടുത്തു. ആദ്യഘട്ടത്തിൽ രണ്ട് മോട്ടോർ ബൈക്കുകളിലായി രണ്ട് വീതം വനിതാ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചു.

വടകര, പേരാമ്പ്ര സബ്ബ് ഡിവിഷനിലെ പതിനൊന്ന് പോലീസ് സ്റ്റേഷനുകളിലും ഇവരുടെ സേവനം ലഭ്യമാകും. പോലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രികളുടെയും ‘കുട്ടികളുടെയും. ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന വീട്ടമ്മമാരെയും നേരിട്ട് സന്ദർശിച്ച് അവർ നേരിടുന്ന വിഷമങ്ങൾ മനസ്സിലാക്കി നിയമപരവും മറ്റ് മാനസിക പ്രയാസങ്ങൾ അകറ്റുന്നതിനുമുള്ള സഹായങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പദ്ധതിയിലെ വനിതാ പോലീസുദ്യോഗസ്ഥരായ ഷെറിന, ശ്രീജ, ശാരിക, ബിജി തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *