KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബിഹാറിലെ ചപ്ര സർവകലാശാലയിലെ എം.എ. പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഡോ. ലോഹ്യയെയും ജയപ്രകാശ് നാരായണനെയും, ഒഴിവാക്കി ആർ.എസ്.എസ്. ആചാര്യൻ ദീനദയാൽ ഉപാധ്യായ ഉൾപ്പെടെയുള്ളവരെ തിരുകിക്കയറ്റിയ നടപടിക്കെതിരേ എൽ.ജെ.ഡി. വിളയാട്ടൂർ മേഖലാകമ്മിറ്റി അയിമ്പാടിപ്പാറയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്‌ഘാടനം ചെയ്തു. എ.എം. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. പി. ബാലൻ, സുനിൽ ഓടയിൽ, എം.വി. കണ്ണൻ, സുരേഷ് ഓടയിൽ, എൻ.പി. ബിജു, ഗിരീഷ് മേക്കോത്ത്, ഒ. ഷിബിൻരാജ്, വള്ളിൽ പ്രമോദ്, പി.കെ. ഹരീഷ്, എം.പി. അശോകൻ എന്നിവർ സംസാരിച്ചു.

എൽ.ജെ.ഡി. കൊഴുക്കല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്‌ഘാടനം ചെയ്തു. വി.പി. ഷാജി അധ്യക്ഷനായി. പി. ബാലൻ, സുനിൽ ഓടയിൽ, മെമ്പർ മിനി അശോകൻ, കെ.എം. ബാലൻ, പി.കെ. ശങ്കരൻ, പി. ബാലകൃഷ്ണൻ, ബി.ടി. സുധീഷ് കുമാർ, പി.കെ. രതീഷ്, കെ. ലിഖേഷ് തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!