KOYILANDY DIARY

The Perfect News Portal

ബിഗ്​ ബോസ്​ സീസണ്‍ 13​ ജേതാവുമായിരുന്ന സിദ്ധാര്‍ത്ഥ്​ ശുക്ല അന്തരിച്ചു

ഡല്‍ഹി: നടനും മോഡലുമായിരുന്ന സിദ്ധാര്‍ത്ഥ് ശുക്ല നിര്യാതനായി. 40 വയസ്സായിരുന്നു. 2019ലെ ബിഗ്​ ബോസ്​ സീസണ്‍ 13​ ജേതാവുമായിരുന്ന താരം ഇന്ന്​ രാവിലെയാണ്​ ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ച്‌​ മരണത്തിന്​ കീഴടങ്ങിയത്​. ഹൃദയാഘാതത്തെ തുടര്‍ന്ന്​ മുംബൈ കൂപര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വരെ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ടോക്യോ പാരാലിമ്പിക്​സില്‍ സുനില്‍ ആന്‍റിലും അവാനി ലേഖരയും മെഡല്‍ നേടിയതിനെ അഭിനന്ദിച്ചായിരുന്നു അവസാനമായി ട്വീറ്റ്​ ചെയ്​തത്​.

മോഡലിങ്​ രംഗ​ത്ത്​ കരിയര്‍ തുടങ്ങിയ സിദ്ധാര്‍ഥ്​ ശുക്ല 2008ലെ ടി.വി പരിപാടിയായ ‘ബാബുല്‍ കാ ആംഘേന്‍ ഛോട്ടീ നായില്‍ നായക വേഷത്തിലെത്തിയാണ്​​ അഭിനയത്തിന്​ തുടക്കമിടുന്നത്​. തുടര്‍ന്ന്​, നിരവധി പരമ്പരകളിലൂടെ ടെലിവിഷന്‍ ലോകത്ത്​ ചിര പ്രതിഷ്​ഠ നേടിയ താരം ബാലിക വധു വില്‍ നടി പ്രത്യുഷ ബാനര്‍ജിക്കൊപ്പം അഭിനയിച്ച്‌​ ​ശ്രദ്ധേയനായി. ബിഗ്​ ബോസ്​ സീസണ്‍ 13നു പുറമെ ഖ​ത്രോന്‍ കെ ഖിലാഡി 7ലും ജേതാവായിരുന്നു.

ആലിയ ഭട്ടും വരുണ്‍ ധവാനും മുഖ്യറോളിലെത്തിയ ‘ഹംപ്​റ്റി ശര്‍മ കി ദുല്‍ഹനിയ’, ബിസിനസ്​ ഇന്‍ ഖസാകിസ്​താന്‍’ എന്നിവയിലും വേഷമിട്ടു. അന്തരിച്ച ശുക്ലക്ക്​ മാതാവും രണ്ടു സഹോദരിമാരുമുണ്ട്​. അജയ്​ ദേവ്​ഗന്‍, അക്ഷയ്​ കുമാര്‍കപില്‍ ശര്‍മ, മാധുരി ദീക്ഷിത്​, ബിപാഷ ബസു, മാധവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സിദ്ധാര്‍ഥ ശുക്ലക്ക്​ ആദരാഞ്​ജലികളര്‍പിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *