KOYILANDY DIARY

The Perfect News Portal

സമൂഹ അടുക്കളയിലേക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ 25,000 രൂപയുടെ ഭക്ഷ്യ വിഭവങ്ങൾ കൈമാറി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പൊയിൽക്കാവ് ഹൈസ്കൂളിലെ SSLC 1991 ബാച്ചിലെ കൂട്ടായ്മ സമാഹരിച്ച 10 ചാക്ക് അരിയുൾപ്പെടെയുള്ള ഇരുപത്തി അയ്യായിരം രൂപയുടെ ഭക്ഷ്യ വിഭവങ്ങൾ കൊയിലാണ്ടി MLA കാനത്തിൽ ജമീല പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ ഷീബക്ക് കൈമാറി. പൊയിൽക്കാവ് ഹൈസ്ക്കൂളിലെ 1991 എസ്സ്.എസ്സ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബയും ഈ ബാച്ചുകാരിയാണ്.

തങ്ങളുടെ സഹപാഠികൾ ഏറെറടുത്ത വലിയ ഉത്തരവാദിത്വത്തിൽ സഹായിക്കാൻ ഷീബയും ഉണർന്നു പ്രവർത്തിച്ച് കാണുമ്പോൾ അവരുടെ അധ്യാപകരായിരുന്ന ഞങ്ങളാണ് ഏറെ സന്തോഷിക്കുന്നതും അവരെക്കുറിച്ച് അഭിമാനിക്കുന്നതായും കന്മന ശ്രീധരൻ മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ സ്റ്റാൻ്റിങ് കമ്മറ്റി  ചെയർമാൻ ബേബി സുന്ദർരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജുബീഷ് ഇ.കെ, പൂർവ്വ വിദ്യാർത്ഥികളായ ഷാജി മാസ്റ്റർ, പ്രശാന്ത്, ഉല്ലാസ്, മഹേഷ്, ജോഷി കെ. എം, സതീ രാജൻ, രേഷ്മ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *