KOYILANDY DIARY

The Perfect News Portal

ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം: കൊയിലാണ്ടിയിൽ ഐക്യ ട്രേഡ് യൂണിയൻ പ്രതിഷേധം

കൊയിലാണ്ടി: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഐക്യ ട്രേഡ് യൂനിയൻ നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ആഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുൻ എം.എൽ.എ.യും സിഐടിയു നേതാവുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സിപിഐ നാതാവ് അഡ്വ: എസ് സുനിൽ മോഹൻ അദ്ധ്യക്ഷത വഹിച്ചു. എം. പത്മനാഭൻ, കെ. റാഫി, എ.സോമശേഖരൻ, ടി.വി.ദാമോദരൻ എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി എ.എ. ഷാജി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *