KOYILANDY DIARY

The Perfect News Portal

കോവിഡ് മറവിലെ തീവെട്ടി കൊള്ള അവസാനിപ്പിക്കുക: കേരള വിദ്യാർത്ഥി ജനത

വടകര: കേന്ദ്രസർക്കാരിന്റെ കോവിഡ് മറവിലുള്ള തീവെട്ടി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെട്രോൾ ഡീസൽ വില വർധനവിനെതിരെ കേരള വിദ്യാർത്ഥി ജനത പ്രതിഷേധിച്ചു. കേരള വിദ്യാർത്ഥി ജനത ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരിയിലെ പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ് ഉദ്ഘാടനം ചെയ്തു. വിഷ്ണുപ്രസാദ് ഡി അധ്യക്ഷത വഹിച്ചു. യുവജനതാദൾ എസ് നേതാവ് രഞ്ജിത്ത് ഏറാമല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ കെ അഭിത്യ നന്ദിയും പറഞ്ഞു. അധീന കെ, അഭിജിത്ത് മമ്പള്ളി, അശ്വിൻ പി എസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *