KOYILANDY DIARY

The Perfect News Portal

പന്തലായനി കേളപ്പൻ (88) (ശാന്ത സ്റ്റുഡിയോ) നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആദ്യകാലത്തെ ശാന്ത സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായിരുന്ന പന്തലായനി മുതിരപ്പറമ്പത്ത് കേളപ്പൻ (88) നിര്യാതനായി. വാർധക്യകാല അസുഖത്തെതുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു. പഴയകാല കോൺഗ്രസ്സ് പ്രവർത്തകനാണ്. മുൻ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറകടറായും, മുൻ സറ്റേറ്റ് കോ.-ഓപ്പറേറ്റീവ് യൂണിയൻ മെമ്പർ, ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് മുൻ പ്രസിഡണ്ടും, മുൻ മതൃഭൂമി ലേഖകനും, കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ മുൻ എക്സിക്യുട്ടീവ് അംഗവുമായിരുന്നു.

ഭര്യ: നിർമ്മല. മക്കൾ: അമൃത. അബിളി, പരേതയായ അജിത. മരുമക്കൾ: ജയപ്രകാശ്, സുജോഷ്, പരേതനായ അജിത്ത്. സഹോദരങ്ങൾ: സരോജിനി, ശാരദ, ശാന്ത, പരേതനായ കുഞ്ഞിക്കണാരൻ.

Leave a Reply

Your email address will not be published. Required fields are marked *