KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു

കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടി ബസാറിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു. നഗരസഭയിലെ 18-ാം വാർഡിൽ കൊക്കേരി പൊയിൽ ബാബുവിൻ്റെ വീടിന് മുളിലേക്കാണ് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ്റെ വീട്ടിലെ തെങ്ങ് മുറ്റിഞ്ഞ് വീണത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്. കാറ്റിൽ പൊട്ടിവീണ തെങ്ങ് മറ്റൊരു തെങ്ങിൽ തട്ടി താഴേക്ക് പതിച്ചത്കാരണം വീഴചയുടെ ആഘാതം കുറഞ്ഞു. ഇത് വൻ അപകടമാണ് ഓഴിവാക്കിയത്. അപകടത്തിൽ വീടിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്.

തെങ്ങ് വീണ ഭാഗത്ത് വീടിൻ്റെ മെയിൻ സ്ലാബും ചുമരും, വീടിനോട് ചേർന്നുള്ള ഇരുമ്പ് ഷീററ്കൊണ്ട് ഉണ്ടാക്കിയ വർക്ക് ഏരിയ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഒപ്റ്റിക്കൽ ഫൈബർ കേബിൾ കട്ടായിപ്പോയിട്ടുണ്ട്. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൗൺസിലർ സുധ, എന്നിവർ സ്ഥലം സന്ദർശിച്ചു. പന്തലായനി വില്ലേജിൽ പാരിതിപ്പെട്ടിട്ടുണ്ട്. കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ വീടിന് മുകളിൽ നിന്ന് തെങ്ങ് മുറിച്ച് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *