KOYILANDY DIARY

The Perfect News Portal

കാറ്റും മഴയും – കൊയിലാണ്ടിയിൽ വൈദ്യുതി താറുമാറായി

കൊല്ലം ചോർച്ച പാലത്തിന് സമീപം റോഡിന് കുറുകെ ട്രാൻസ്ഫോർമർ കടപുഴകി വീണു

കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ മുറിഞ്ഞ് ലൈനുകൾകളും. പോസ്റ്റുകളും തകർന്നതിനെ തുടർന്ന് ശനിയാഴ്ച തന്നെ പല ഭാഗങ്ങളിലും ഭാഗികമായാണ് കരണ്ട് ഉണ്ടായിരുന്നത്. രാത്രി ആയതോടെ മഴ ശക്തിയാകുകയും 10 മണി കഴിഞ്ഞതോടെ മേഖലിയിൽ പൂർണ്ണമായും വൈദ്യുതി നിലയ്ക്കുകയായിരുന്നു.

കൊല്ലം ചോർച്ചപ്പാലത്തിന് സമീപമുള്ള ട്രോൻസ്ഫോർമർ ഉൾപ്പെടെ 5 ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണു. മരങ്ങളും റോഡിന് കുറുകെ വീണതോടെ അതുവഴിയുള്ള ഗതാഗതവും മുടങ്ങിയിരിക്കുകയാണ്. മഴ കനത്തതോടെ ചോർച്ചപ്പാലത്തിനടിയിൽ വെള്ളംകയറി കാൽനട യാത്രപോലും ദുഷ്ക്കരമായിരിക്കുകയാണ്. കൊയിലാണ്ടി മേഖലയിലെ പല ഭാഗത്തും ഇതാണ് സ്ഥിതി. രാത്രിതന്നെ കെ.എസ്.ഇ.ബി. ജീവനക്കാർ ലൈൻ പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും ഇനിയും സമയമെടുക്കുമെന്നാണ് അറിയുന്നത്. അതിനിടെ കെ.എസ്.ഇ.ബി.യിലേക്ക് വിളിക്കുന്നത് അപകടം ഒഴിവാക്കാൻ മാത്രമാകണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *