KOYILANDY DIARY

The Perfect News Portal

ഒമാനിൽ കോവിഡ് രക്തസാക്ഷിയായി സ്റ്റാഫ് നേഴ്സ് മരിച്ചു

കൊയിലാണ്ടി: ഒമാനിൽ കോവിഡ് രക്തസാക്ഷിയായി മറ്റൊരു സ്റ്റാഫ് നേഴ്സ് കൂടി നമ്മെ വിട്ടു പിരിഞ്ഞു. ഒമാനിലെ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാൽ ആണ് മരിച്ചത്.. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. യുഎൻഎ സജീവാംഗമായിരുന്നു. കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവർത്തകർ.  അൽപ്പം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *