KOYILANDY DIARY

The Perfect News Portal

അശോകൻ ചേമഞ്ചേരിക്ക് സംസ്ഥാന സാഹിത്യ പുരസ്കാരം

കൊയിലാണ്ടി: കോഴിക്കോട് ഭാഷാശ്രീ മുൻ പത്രാധിപർ ആർ കെ രവിവർമ്മയുടെ സ്മരണയ്ക്കായൊരുക്കിയ സംസ്ഥാന സാഹിത്യ പുരസ്കാരം അശോകൻ ചേമഞ്ചേരിക്ക്. ജീവിത ശൈലീ രോഗങ്ങളും പ്രതിവിധിയും-ഒരു സമഗ്രാന്വേഷണം എന്ന ഗ്രന്ഥത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2021 മെയ് 29 ശനിയാഴ്ച പേരാമ്പ്ര റീജിനൽ കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രശസ്ത സിനിമ തിരക്കഥാകൃത്ത് ശത്രുഘ്നൻ പുരസ്കാര സമർപ്പണം നിർവ്വഹിക്കും. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തും.

വ്യത്യസ്തമായ വിഷയങ്ങളെ ഗവേഷണ വൈഭവത്തോടെ, ക്രിയാത്മകമായും ലളിതമായും സ്വന്തം അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ആവിഷ്കരിക്കുന്ന, ചേമഞ്ചേരി, കൊളക്കാട്‌ സ്വദേശിയും മുൻ പ്രവാസിയുമായ അശോകൻ്റെ നിരവധി ഗ്രന്ഥങ്ങളിൽ ജനശ്രദ്ധ നേടി വരുന്നു. ഇപ്പോഴും ഒരു പ്രഹേളികയായി തുടരുന്ന ചേരമാൻ പെരുമാളിൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബൃഹത്തായ ഒരു ഗ്രന്ഥം ഉടൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് അശോകൻ. ചേമഞ്ചേരി പഞ്ചായത്ത് മെമ്പറായ ലതിക ടീച്ചറാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *