KOYILANDY DIARY

The Perfect News Portal

കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹം പോലീസിൻ്റെ അഭിനന്ദനവും മംഗളപത്രവും

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹം തൊട്ടു പിന്നാലെ പോലീസിൻ്റെ അഭിനന്ദനവും മംഗളപത്രവും. ചെറിയമങ്ങാട് കിണറ്റിൻകര വൽസരാജിൻ്റെയും സ്നേഹയുടെയും മകൾ ശ്രുതിയും താനൂർ കാരയകത്ത് ദാമോദരൻ്റെയും ഷീലയുടെയും മകൻ നിദാന്തും തമ്മിലുള്ള വിവാഹമാണ് കൊയിലാണ്ടിയിലെ വധൂഗൃഹത്തിൽ വെച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് 20 പേർ മാത്രം ചേർന്ന് നടത്തിയത്. സംഭവം ശ്രദ്ധയില്പ്പെട്ട റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് ഐ.പി.എസ്.ൻ്റെ നിര്ദ്ദേശപ്രകാരം കൊയിലാണ്ടി എസ്. ഐ. സുലൈമാനും, സി.പി.ഒ. അഭിജിത്തും ചേർന്ന് വധൂവരൻമാർക്ക് മംഗളപത്രം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *