KOYILANDY DIARY

The Perfect News Portal

പ്ലാസ്റ്റിക് മാലിന്യം കുന്ന്കൂടുന്നു

കൊയിലാണ്ടി: പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡരുകിൽ കുന്നുകൂട്ടിയിരിക്കുന്നതിൽ വ്യാപകമായ പ്രതിഷേധം. വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യശേഖരമാണ് സ്റ്റേറ്റ് ഹൈവേയിൽ ചനിയേരി യു.പി. സ്കൂളിന് മുന്നിൽ റോഡിൽ കുന്നുകൂടി കിടക്കുന്നത്. ക്ലീൻ കേരള മിഷൻ്റെ ഭാഗമായാണ് ഇവ ശേഖരിച്ച് റോഡരുകിൽ നിക്ഷേപിച്ചത്. ഇവിടെ നിന്നും കയറ്റി കൊണ്ടു പോകുകയാണ് സാധാരണ ഉണ്ടാകാറുള്ളത്. എന്നാൽ കോവിഡിൻ്റെ പാശ്ചാത്തലത്തിൽ ഇവ മാറ്റാൻ സാധിക്കാത്തത് കാരണം റോഡരുകിൽ കാക്കയും മറ്റും കൊത്തി പറിക്കുകയാണ്. ഇത് നീക്കം ചെയ്യാൻ രണ്ട് മാസം മുമ്പ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതായി സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ പറഞ്ഞു. മാത്രമല്ല മഴക്കാല രോഗങ്ങളുടെ മുന്നോടിയായി ഇവ മാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *