KOYILANDY DIARY

The Perfect News Portal

കോവിഡ് ഭീതി: കൊയിലാണ്ടി നഗരത്തിലെ തിരക്ക് കുറഞ്ഞു

ഒരാഴ്ച മുമ്പുള്ള കൊയിലാണ്ടി പട്ടണത്തിലെ തിരക്ക്

കൊയിലാണ്ടി: കോവിഡ് വ്യാപനം കൂടിയതോടെ കൊയിലാണ്ടി നഗരത്തിലെ തിരക്ക് കുറഞ്ഞു. ഗതാഗത കുരുക്കിൽ വലഞ്ഞ കൊയിലാണ്ടി നഗരം ഇപ്പോൾ ശാന്തമാണ്. തിരക്കില്ലാതെ നഗരത്തിൽ ഇപ്പോൾ വാഹനങ്ങൾക്ക് എങ്ങിനെ വേണമെങ്കിലും പോകാം.. വരാം.. ഇതോടെ പോലീസുകാർക്കും വലിയ ആശ്വാസം. പൊരി വെയിലത്ത് ട്രാഫിക് നിയന്ത്രണം വല്ലപ്പോഴും മതിയെന്ന അവസ്ഥയിലായി. ബ്സസ്സുകളിൽ അളുകൾ നിൽക്കുന്നത് സർക്കാർ വിലക്കിയതോടെ ചില ബസ്സുകൾ ഓട്ടം നിർത്തുകയും ചെയ്തു. ഓട്ടോറിക്ഷകൾക്കാണെങ്കിൽ ഓർഡർ ഇല്ലാതെ വരുമാനം കുത്തനെ ഇടിഞ്ഞു. പലരും ഓട്ടം നിർത്തി വീടുകളിൽതന്നെ കഴിയുന്നു.

കഴിഞ്ഞ ഒരാഴ്ചവരെ ദേശീയപാതയിൽ മണിക്കൂറുകളോളം വാഹനങ്ങളുടെ കുരുക്ക് മുറുകി ഗതാഗതം താറുമാറായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി കോവിഡിൻ്റെ വരവ് കാരണം ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ നഗരത്തിലേക്ക് വരുന്നുള്ളൂ. ഇത് വ്യാപാര മേഖലയിലും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. ആശുപത്രിയിലും തിരക്ക് നന്നേ കുറവാണ്. ലോക്ഡൌണിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *