KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 21പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങോട്ടുകാവിൽ 37ഉം മൂടാടിയിൽ 33 ഉം പേർക്ക് കോവിഡ്

കൊയിലാണ്ടിയിൽ ഇന്ന് 21പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങോട്ടുകാവിൽ 37ഉം മൂടാടിയിൽ 33 ഉം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭ ഓഫീസിൽ ഇന്ന് നടത്തിയ 64 ആന്റിജൻ പരിശോധനയിൽ 4 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ളവർ താലൂക്കാശുപത്രിയിൽ നടത്തിയ ആർ.ടി. പി.സി.ആർ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.

നഗസഭയിലെ രണ്ട് ജീവനക്കാർക്കും, താലൂക്കാശുപത്രിയിലെ രണ്ട് ജീവനക്കാർക്കും ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വാർഡ് 7, 13, 15, 17, 36, 37 എന്നിവിടങ്ങളിലാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. വാർഡ് 7 പുളിയഞ്ചേരിയിൽ ഒരു യുവാവിനാണ് കോവിഡ് സഥിരീകരിച്ചത്. വാർഡ് 9 വിയ്യൂരിൽ ഒരു ഓട്ടോറിക്ഷ തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വാർഡ് 13 പെരുവട്ടൂരിൽ നിരീക്ഷണത്തിൽ കഴിയുന്ന ചുമട്ട് തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വാർഡ് 15 പന്തലായനി സൗത്തിൽ 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 14-ാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ച ആളുമായുണ്ടായ സമ്പർക്കത്തിൽ ഒരാൾക്കും ഒരാൾ താലൂക്കാശുപത്രി ജീവനക്കാരിയുമാണ്. വാർഡ് 17 മണമൽ ഹോമിയോ ആശുപത്രി ഉൾപ്പെടുന്ന വാർഡിൽ 3 പേർക്ക് കോവിഡ് ‌സഥിരീകരിച്ചിട്ടുണ്ട്. ഇവരും നിരീക്ഷണത്തിൽ കഴിയുന്നവരാണ്. വാർഡ് 23 മൂഴിക്കു മീത്തൽ ഒരു സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 36 വിരുന്ന്കണ്ടി 2 പേർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

37 കൊയിലാണ്ടി സൗത്തിൽ (ഐസ് പ്ലന്റ് റോഡ്) 6 പേർക്കും ഇന്ന് കോവിഡ് സഥിരീകരിച്ചിട്ടുണ്ട്. വാർഡ് 39 കൊയിലാണ്ടി മുബാറക്ക് റോഡ് (സ്‌റ്റേറ്റ് ബാങ്ക്) 2 പേർക്ക് കോവിഡ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ വലിയതോതിൽ സമ്പർക്കമുണ്ടെന്നാണ് അറിയുന്നത്. പോലീസും വിവിധ വാർഡ് ആർആർടിയും സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നുണ്ട്. ഇന്നലെ നടത്തിയ പി.സി.ആർ പരിശോധനയിൽ കൂടുതൽ റിസൽ ഇനിയും വരാനുണ്ടെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചത്.

ചെങ്ങോട്ടുകാവിലും, മൂടാടിയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടങ്ങളിൽ മിക്ക വാർഡുകളും ഇതിനകംതന്നെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്ങോട്ടുകാവിൽ 37ഉം, മൂടാടിയിൽ 33ഉം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!