KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 4, 36, 37, 41 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി ഹാർബറിൽ വെച്ച് നടത്തിയ ആന്റിജൻ പരിശാധനയിൽ 3 പേർക്കും കോഴിക്കോട് സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് മറ്റ് 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 4 പെരുങ്കുനിയിൽ ഒരാൾക്കാണ് കോഴിക്കോട് വെച്ച് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളാണ്.

വാർ 36 ചെറിയമങ്ങാട് ഒരാൾക്കും, 37 ബീച്ചിൽ മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാർഡ് 41ൽ (സിവിൽ സ്‌റ്റേഷൻ) 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഓട്ടോ തൊഴിലാളിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ഇവർ നിരീക്ഷണത്തിലായിരുന്നു.

കൊയിലാണ്ടി ഹാർബറിൽ തൊഴിലാളിയായിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇത് കൂടുതൽ ആളുകൾക്ക് സമ്പർക്കുമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ പയ്യോളിയിൽ താമസിച്ചുവരുന്ന ഇയാളുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വിഭാഗം തയ്യാറാക്കിവരികയാണ്. ഇന്ന് താലൂക്കാശുപത്രിയിൽ കൂടുതൽ ആളുകൾക്ക് ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ റിസൽട്ട് രണ്ട് ദിവസത്തിനകം എത്തിച്ചേരും.

Advertisements

ചേമഞ്ചേരിയിൽ ഇന്ന് 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഗ്രാമ പഞ്ചായത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറേ ദി്വസങ്ങളിലായി കോവിഡ് വ്യാപനം വലിയ തോതിൽ വർദ്ധിച്ച് ഭീതിജനകമായ അന്തരീക്ഷമാണ് ഇവിടെ നിലനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *