KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി

തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്.

വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരും കളക്ടര്‍മാരും പതാക ഉയര്‍ത്തി.കൊല്ലത്ത് വനം മന്ത്രി കെ രാജു പതാക ഉയര്‍ത്തി. മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തില്‍ എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍മാരും, മലപ്പുറത്ത് ഡെപ്യൂട്ടി കളക്ടറും, കോഴിക്കോട് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും പതാക ഉയര്‍ത്തി.

മലപ്പുറം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോയത്. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടറും പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, എ.സി. മൊയ്തീന്‍, ഇ. ചന്ദ്രശേഖരന്‍, കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി.എസ്. സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് നിരീക്ഷണത്തിലായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *