KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ വീണ്ടും 5 പേർക്ക് കോവിഡ് പോസിറ്റീവ്: ചെങ്ങോട്ടുകാവ്, മൂടാടി പഞ്ചായത്തുകളിൽ ഓരാൾക്ക് വീതവും

കൊയിലാണ്ടി: നഗരസഭയിൽ വീണ്ടും 5 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പി.സി.ആർ. ടെസ്റ്റ് റിസൽട്ടിലാണ് ഇന്ന് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ  ആഴ്ച കൊല്ലം അശ്വിനി ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ നഗരസഭയിലെ 41-ാം വാർഡിലെ ഒരാൾക്ക് കോഴിക്കോട്  മെഡിക്കൽ കോളജിൽ വെച്ച് നടത്തിയ ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ഭാര്യക്കും മകൾക്കും മറ്റൊരു ബന്ധു ഉൾപ്പെടെ ഒരു വീട്ടിലെ 3 പേർക്കും, കൊയിലാണ്ടി അരങ്ങാടത്ത് ചെറിയമങ്ങാട് നഗരസഭ 35-ാം വാർഡിൽ ഒരാൾക്കും, നഗരസഭ നടേരി മുത്താമ്പി ഭാഗം മറ്റൊരാൾക്കുമാണ്  ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. കൂടാതെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാം വാർഡിൽ (അരങ്ങാടത്ത്) ഒരാൾക്കും, മൂടാടി ഗ്രാമ പഞ്ചായത്തിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചരിക്കുന്നത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *