7-ാമത് ദേശീയ ആദിവാസി മേള ആദി ഗ്രാമോത്സവം – 2018 മേയ് 5, 6 തീയ്യതികളില്‍
വയനാട്: 7-ാമത് ദേശീയ ആദിവാസി മേള ആദി ഗ്രാമോത്സവം – 2018 മേയ് 5, 6 തീയ്യതികളിലായി അട്ടപ്പാടിയില്‍ വെച്ച് നടത്തപ്പെടുന്നു. o5-05-2018 ശനിയാഴ്ച ആദിവാസി സ്വത്വം, അവകാശങ്ങള്‍, അതിജീവനം, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാറും, 06-05-2018 ഞായറാഴ്ച കലാമേളയും നടക്കും.
അട്ടപ്പാടിയിലെ ഇരുള, കുറുംമ്പ, മുഡുക കലാ സംഘങ്ങളുംകേരളം, ഗുജറാത്ത്, ആന്ത്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും സംഘങ്ങള്‍ പങ്കെടുക്കും. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ (ആദിവാസി പാരമ്പര്യ വൈദ്യര് ) പരിപാടിയില്‍ വിശിഷ്ടാഥിതിയാകും.




