KOYILANDY DIARY

The Perfect News Portal

61ാ മത് ജില്ലാ സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

വടകര: വടകരയിൽ 26 മുതൽ നടക്കുന്ന 61ാ മത് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ കെ. കെ. രമ എം.എൽ.എ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജിന് നൽകി പ്രകാശിപ്പിച്ചു. വടകര നഗരസഭാ ചെയർപേഴ്സൺ കെ. പി. ബിന്ദു അധ്യക്ഷയായി. മാധ്യമ പ്രചാരണ കമ്മിറ്റി ചെയർപേഴ്സൺ എ പ്രേമകുമാരി, കൺവീനർ കെ. പി. അനിൽകുമാർ, അജിത ചീരാം വീട്ടിൽ, വടകര ബി.പി.സി വി. വി. വിനോദ്, വടയക്കണ്ടി നാരായണൻ, പി. കെ പ്രവീൺകുമാർ, രാജീവൻ പറമ്പത്ത്, വി. വി രഗീഷ്, മനോജ് മുതുവന, ആർ. രൂപേഷ്, സിസ്റ്റർ മരിയ ബെല്ല, എം. എ അന്നപൂർണ തുടങ്ങിയവർ പങ്കെടുത്തു.

30 ലോഗോകളിൽ നിന്ന്‌ രാംദാസ് വടകര, രമേശ് രഞ്ജനം എന്നിവരടങ്ങിയ  പാനലാണ് ലോഗോ തെരഞ്ഞെടുത്തത്. പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി സതീഷ് കുമാറാണ്‌ രൂപ കൽപ്പന ചെയ്‌തത്‌.