KOYILANDY DIARY

The Perfect News Portal

59 ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തു

ഡല്‍ഹി: ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ. കേന്ദ്രസർക്കാരിൻ്റെ ഇടക്കാല ഉത്തരവിനൊപ്പം നിൽക്കുകയാണ് ഗൂഗിളെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ആപ്പ് ഡെവലപ്പേഴ്സിനെ അറിയിക്കുമെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഹലോ ന്നിവയും നിരോധിച്ചവയില് ഉൾപ്പെടുന്നു.

രാജ്യത്തിൻ്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഷെയർ ഇറ്റ്, യുസി ബ്രൌസർ, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്സെൻഡർ, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്ഫി സിറ്റി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ആപ്പുകൾ നിരോധിച്ചവയിള ഉൾപ്പെടുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *