KOYILANDY DIARY

The Perfect News Portal

ആലപ്പുഴയിൽ ഫോർമാലിൻ ചേർത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി

ആലപ്പുഴയിൽ ഫോർമാലിൻ ചേർത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ വഴിയോരത്തട്ടുകളിൽ നിന്നാണ് പിടികൂടിയത്. പഴകിയ കിളിമീൻ, കേര, പാര, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായിട്ടായിരുന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന. മാളികമുക്ക് മേൽപാലത്തിന് സമീപത്തെ രണ്ട് വഴിയോര മത്സ്യവിൽപന തട്ടുകളിൽ നിന്നാണ് ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടിയത്.