KOYILANDY DIARY

The Perfect News Portal

വേറിട്ട അനുഭവമായി കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡ് കുടുംബശ്രീ ചുവട് അയൽക്കൂട്ട സമാഗമം

വേറിട്ട അനുഭവമായി കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡ് കുടുംബശ്രീ ചുവട് അയൽക്കൂട്ട സമാഗമം. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പഠനവും പ്രവർത്തനവും നടത്തിയ വനിത പ്രവർത്തകയായ മധു ഛന്ദ ശർമ്മ ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തി.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു മധു ഛന്ദ ശർമ്മയുടെ സന്ദർശനം. സംഗമത്തിൻ്റെ ഭാഗമായി വിശിഷ്ടാതിഥിയെ തനത് കരകൗശല വസ്തു നൽകി സ്വീകരിച്ചു. തുടർന്ന് ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ചു. കേരളത്തിൽ നടന്നു വരുന്ന കുടുംബശ്രീ പ്രസ്ഥാനത്തെ കുറിച്ചുംപ്രവർത്തനത്തെ കുറിച്ചും അടുത്തറിയാൻ സന്ദർശനം ഉപയോഗപ്രദമായെന്ന് മധു ശർമ്മ പറഞ്ഞു. വാർഡ് കൗൺസിലർ എൻ. എസ്. വിഷ്ണു, ഡോ. ശശി കീഴാറ്റുപുറത്ത് എന്നിവർ കൂടെയുണ്ടായിരുന്നു.
Advertisements
തൃപുര സ്വദേശിയായ മധു ഛന്ദ ശർമ്മ ബംഗാൾ വിശ്വഭാരത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും സ്ത്രീ ശാക്തീകരണ വിഷയത്തിൽ ഡോക്ടറേറ്റും നേടിയ ശേഷം ഈസ്റ്റ്ആംഗ്ലിയ യൂണിവേഴ്സിറ്റി ഇംഗ്ലണ്ട് സ്ഥാപനത്തിൽ തുടർ ഗവേഷണം നടത്തി. ഇപ്പോൾ കൗമാരപ്രായമായ പെൺകുട്ടികളുടെയും സ്ത്രീ ശാക്തീകരണത്തിനായുമുളള സംഘടനയിൽ പ്രവർത്തിക്കുന്നു.
എ. ഡി. എസ് ചെയർ പേഴ്സൺ സുധിന, സെക്രട്ടറി രൂപ, വൈസ് ചെയർ പേഴ്സൺ ഗീത, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് എല്ലാവരും അനുഭവങ്ങൾ പങ്കുവെക്കുകയും സ്നേഹദീപത്തിൽ പങ്കാളികളാവുകയും ചെയ്തു. കുടുംബശ്രീ പ്രവർത്തകർക്ക് ഏറെ അനുഭവമുളള സായാഹ്നമായിരുന്നു ചുവട് പരിപാടി.