കാലം ആവശ്യപ്പെടുമ്പോൾ പാറ്റകൾ ആവാൻ വിദ്യാർത്ഥികൾക്ക് കഴിയണം: കെ ആർ മീര
.
പാറ്റ പോസ്റ്റർ വിവാദങ്ങൾക്കിടെ എം ജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഗ്രസിന് തുടക്കം. സാഹിത്യകാരി കെ ആർ മീര പരിപാടി ഉദ്ഘാടനം ചെയ്തു. നേരത്തെ പ്രചാരണ ബോർഡിൽ പാറ്റയുടെ ചിത്രം പതിച്ചതിൻ്റെ പേരിൽ കോൺഫറൻസിനായി അനുവദിച്ച തുക തിരിച്ചടയ്ക്കണമെന്ന് വൈസ് ചാൻസിലർ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് വൈസ് ചാൻസിലർ പരിപാടി ബഹിഷ്കരിച്ചിരുന്നു. അതേസമയം നാഷണൽ കോൺഫറൻസ് വിജയിപ്പിച്ചതിൽ വിസിയോട് നന്ദി പറയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കെ ആർ മീര പറഞ്ഞു.

വിദ്യാർത്ഥികൾക്ക് പ്രതിഷേധിക്കാൻ വി സി ആവസരം ഒരുക്കിയെന്നും ഈ സെമിനാർ വിജയിച്ചതിന് പിന്നിൽ യുണിയൻ്റെ നേട്ടമാണെന്നും കെ ആർ മീര പറഞ്ഞു. പ്രതിസന്ധികളെ അതീജീവിച്ച് നാഷണൽ കോൺഫറൻസ് ഭംഗിയാക്കി. പാറ്റകളെ കൊല്ലാനുള്ള ശ്രമം ഒരിക്കലും വിജയിച്ചിട്ടില്ലെന്നും കാലം ആവശ്യപ്പെടുമ്പോൾ പാറ്റകൾ ആവാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും കെ ആർ മീര ചൂണ്ടിക്കാട്ടി.




