തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥ സാരഥി ക്ഷേത്രത്തിൽ നൃത്തർച്ചന നടന്നു
.
ചേമഞ്ചേരി: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥ സാരഥി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി പതിനേഴാമത്തെ ദിവസം കലാലയം അധ്യാപിക ശശിലേഖയും ശിഷ്യരും നൃത്തർച്ചന നടത്തി. രതീഷ് മേപ്പയൂർ ആലപിച്ച ഗണേശ സ്തുതിയോട് കൂടി ശശിലേഖ ഷിനുവിന്റെ മോഹിനിയാട്ടം അരങ്ങേറി. യു. കെ രാഘവൻ രചിച്ച് സുനിൽ തിരുവങ്ങൂർ ഈണം നൽകി പാടിയ ഗുരുവായൂരപ്പാ പദം ശശിലേഖയുടെ നൃത്ത സംവിധാനത്തിൽ രംഗത്ത് അവതരിപ്പിച്ചു.
.

.
ഹരികൃഷ്‌ണൻ വിജി ആലപിച്ച ച്വഞ്ചുരുട്ടി ജെതിസ്വരം, അജിത് ഭവാനി സംഗീതം പകർന്ന് ആലപിച്ച സുന്ദരിച്വല്ലമ്മ, പദവർണം രതീഷ് മേപ്പയൂർ ആലപിച്ച പിബരെ രാമരസം, നൃത്തർച്ചനയിലെ പ്രധാന ഇങ്ങളായി സദസ്സിനു നവ്യനുഭവമായി. തൻവി. S. ഷിനു, ധ്രുവിക. ശ്രീലക്ഷ്മി, മാളവിക, ആർദ്ര, തേജസുനിൽ, അഭിരാമ, ആശ്രിത ഗിരീഷ് അനുഗ്രഹ ബിഎസ് എന്നിവരാണ് ശശിലേഖ ടീച്ചറുടെ കൂടെ രംഗത്തെത്തിയത്.



