KOYILANDY DIARY

The Perfect News Portal

20 രൂപയ്ക്ക് ഉച്ചയൂണ്: കൊയിലാണ്ടി നഗരസഭ നവീകരിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള സർക്കാരിൻ്റെ പന്ത്രണ്ട് ഇന പരിപാടിയുടെ ഭാഗമായുള്ള വിശപ്പ് രഹിത നഗരമായി കൊയിലാണ്ടിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനായി നഗരസഭാ കുടുംബശ്രീ നേതൃത്വത്തിൽ 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന ജനകീയ ഹോട്ടൽ കഴിഞ്ഞ മെയ് അവസാനം പ്രവർത്തനം ആരംഭിക്കുകയുണ്ടായി.
ദിവസേന 500 ലേറെ പേർക്ക് ഭക്ഷണം വിതരണം ചെയുന്നു. കൂടാതെ  നഗരസഭയുടെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കും ജനകീയ  ഹോട്ടലിൽ നിന്നാണ് ഭക്ഷണം നൽകുന്നത്.
നഗരത്തിൽ ഭക്ഷണം കിട്ടാത്ത പ്രയാസം അനുഭവിക്കുന്നവർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നതിന് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.   എല്ലാ സൗകര്യങ്ങളോടു കൂടി നവീകരിച്ച കെട്ടിടത്തിൽ ഹോട്ടലിന്റെ പ്രവർത്തി ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *