KOYILANDY DIARY

The Perfect News Portal

ബാ​ലു​ശ്ശേ​രിയിൽ പൊ​ലീ​സ് സ്പെഷൽ റെയ്ഡിൽ 2 പേർ അറസ്റ്റിൽ

ബാ​ലു​ശ്ശേ​രിയിൽ പൊ​ലീ​സ് സ്പെഷൽ റെയ്ഡിൽ 2 പേർ അറസ്റ്റിൽ. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​രെ​യും മു​ൻ കു​​റ്റ​വാ​ളി​ക​ളെ​യും വാ​റ​ണ്ട് നി​ല​വി​ലു​ള്ള​വ​രെ​യും പശോ​ധി​ക്കു​ന്ന​തി​നാ​യി ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൻ്റെ ഭാ​ഗ​മാ​യി ര​ണ്ടു​ പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി പി​ടി​കി​ട്ടാ​​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച മോഷണ കേസ് പ്ര​തി​ക​ളാ​യ പയ്യോളി സ്വ​ദേ​ശി ഷി​ൽ​ജേ​ഷ് (32), മ​ദ്യ​ വി​ൽ​പ​ന കേ​സി​ലെ പ്ര​തി ക​രി​യാ​ത്ത​ൻ​കാ​വ് കാ​യ​ക്ക​ൽ പ്ര​കാ​ശ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെയ്തത്. തി​ക്കോ​ടി സ്വ​ദേ​ശി സ​ഞ്ജ​യ്, ചെ​പ്പ​വ​യ​ൽ ഫാ​സി​ൽ, വ​ട്ടോ​ളി ബ​സാ​ർ മൂ​ടാ​ട്ട് ഫ​ഹ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത​വ​രെ കോ​ട​തി​യി​ൽ ഹാ​ജരാക്കി റിമാൻഡ് ചെയ്തു.

പ​രി​ശോ​ധ​ന​ക്ക് എ​സ്.​ എ​ച്ച്.​ ഒ ഐ.​ പി. സു​രേ​ഷ്കു​മാ​ർ, എ​സ്.​ ഐ​ മാ​രായ പി. ​റ​ഫീ​ഖ്, അ​ബ്ദു​ൽ റ​ഷീ​ദ്, എ​സ്. ​സി.​ പി.​ ഒ ​മാ​രാ​യ അ​ബ്ദു​ൽ ക​രീം, ഗോ​കു​ൽ, സി.​ പി.​ ഒ മാ​രാ​യ അ​ഭി​ൻ, ജ്യോ​തി​ഷ് രാ​ജ്, ഹോം​ഗാ​ർ​ഡ് ര​വീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.