KOYILANDY DIARY

The Perfect News Portal

എടച്ചേരിയിൽ കൊറിയർ സർവ്വീസിൻ്റെ മറവിൽ  ലഹരി വിൽപന, 2 പേർ അറസ്റ്റിൽ

എടച്ചേരിയിൽ കൊറിയർ സർവ്വീസിൻ്റെ മറവിൽ ലഹരി വിൽപന, 2 പേർ അറസ്റ്റിൽ. വടകര: ഏറാമല ഉഷസിൽ റാനിഷ് (30), ഒതയോത്ത് അഭിൻ (35) എന്നിവരാണ് പിടിയിലായത്. 15 പാക്കറ്റ് എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു.

കാർത്തികപ്പള്ളി റോഡിൽ എളങ്ങോളിയിൽ ഇവർ നടത്തുന്ന കൊറിയർ സർവ്വീസ് സ്ഥാപനത്തിൽ ലഹരി വിൽപന നടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് പിടിച്ചെടുക്കുയുമായിരുന്നു. എടച്ചേരി എസ്.ഐ ആൻഫി റസലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.