വയോജന ദിനത്തിൽ ആദരവ്

ചേമഞ്ചേരി. ലോക വയോജന ദിനത്തിൽ പന്തലായാനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് കനിവ് സ്നേഹതീരം വയോജന പുനരധിവാസ കേന്ദ്രത്തിൽ എത്തി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി. മൊയ്‌തീൻ കോയ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് മുഖ്യ പ്രഭാഷണം നടത്തി. അതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.
കാപ്പാട് ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന കനിവ് സ്നേഹ തീരം റിഹാബിലിറ്റേഷൻ സെന്റർ
ട്രസ്റ്റ് ന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ 23 പുരുഷൻമാരും 13 സ്ത്രീകളും അന്തേവാസികളായുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നേരെത്തെ ഓക്സിജൻ കോൺസന്റേറ്റർ മിഷിൻ നൽകിയിരുന്നു.
ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ അബ്ദുള്ള കോയ കണ്ണൻ കടവ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി
ബഷീർ പാടത്തൊടി സ്ഥാപനത്തെ പരിചയപ്പെടുത്തി. വി എ. ആലികുഞ്ഞി ഹാജി.എംകെ. മുസ്തഫ. മിനി ഫിലിപ്പ്. എം സൈനുദ്ധീൻ (മാനേജർ) പി. അബ്ദുൽ റഹീം (എ ഒ)
എന്നിവർ സംസാരിച്ചു.
