ചെറുകഥയിലെ നായകൻ “സത്യവ്രതന്‍റെ” യാത്ര നാടിന് നൊമ്പരമായി
.
തിക്കോടി: തിക്കോടി, കടലൂർ ഭാഗങ്ങളിൽ ഏറെക്കാലം പോസ്റ്റുമാൻ ആയി ജോലി ചെയ്തിരുന്ന “സത്യവ്രതൻ” എന്ന കഥാനായകൻ കെ. ബാലകൃഷ്ണന്‍റെ (69) വിടവാങ്ങല്‍ നാടിന് നൊമ്പരമായി. അപ്രതീക്ഷിതമായാണ് നാട്ടുമനസ്സുകളോട് വിട വാങ്ങിയത്. സത്യസന്ധത കൊണ്ടും, ഉത്തരവാദിത്വ ബോധം മുറുകെപ്പിടിച്ച് പ്രവർത്തിച്ചത്കൊണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഒരാളായിരുന്നു ബാലകൃഷ്ണൻ. നാട്ടുമനസ്സുകളിൽ അദ്ദേഹത്തിൻറെ വിടവാങ്ങൽ വിവരണാതീതമായ വിങ്ങലാണ് ഉണ്ടാക്കിയത്.
.

.
ബാലകൃഷ്ണൻറെ തികച്ചും വ്യത്യസ്തമായ സ്വഭാവ വിശേഷണങ്ങളാണ് സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി യുടെ 35 വർഷങ്ങൾക്ക് മുമ്പുള്ള ചെറുകഥയായ ” സത്യവ്രതനുള്ള കത്തുകൾ” എന്ന കഥയിൽ നായകനായി ബാലകൃഷ്ണൻ രൂപാന്തരം പ്രാപിച്ചത്. രണ്ടുവർഷം മുമ്പ് വടകര കീഴൽ മുക്കിലുള്ള തേലപുറത്ത് വീട്ടിൽ വർണ്ണാഭമായ ചടങ്ങുകളിലൂടെ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. കഥാകൃത്തും, സമസ്ത സാമൂഹ്യ മാധ്യമ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയും, നാട്ടുകാരും ഒന്നിച്ചൊരുക്കിയ ചടങ്ങിൽ നിരവധി പേരാണ് സന്നിഹിതരായിരുന്നത്. ഭാര്യ: ശാന്തിനി മക്കൾ: വൈശാഖ്, ദേവിക സഹോദരങ്ങൾ: പ്രേമ (കണ്ണൂർ) ഷീല (കൊയിലാണ്ടി).



