KOYILANDY DIARY

The Perfect News Portal

ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രം നവരാത്രി ആഘോഷം നാളെ ആരംഭിക്കുന്നു

നവരാത്രി ആഘോഷം.. അരിക്കുളം ശ്രീ ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം സപ്തംബർ 26 മുതൽ ഒക്ടോബർ 5വരെ വിവിധ ചടങ്ങുകളോടെ നടക്കും.

  • 26/09/2022 ഒന്നാം ദിവസമായ തിങ്കളാഴ്ച വൈകുന്നേരം 6-30 ന് ചെരണ്ടത്തൂർ സതീശൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ഗാനാമൃതം, ചുറ്റുവിളക്ക് എന്നിവ നടക്കും.
  • 01-10-2022 ന് അരീക്കര ഭജന സംഘത്തിന്റെ ഭജന.
  • 02-10-22 ന് വൈകുന്നേരം 3 മണിക്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെയും വിവിധ കോഴ്സുകൾ പൂർത്തീകരിച്ച് ഉന്നത വിജയം നേടിയവരെയും ആദരിക്കുന്നു. പ്രസ്തുത ചടങ്ങ് മലപ്പുറം ജില്ലാ ജഡ്ജി സി.ജയരാജ് ഉൽഘാടനം ചെയ്യും.
  • ചടങ്ങിൽ ഹരിലാൽ മാതൃഭൂമി പങ്കെടുക്കും തുടർന്ന് സി. അശ്വനി ദേവ് ചെറിയേരി അവതരിപ്പിക്കുന്ന ഗാനാജ്ഞലി അവതരിപ്പിക്കും.
  • 04-10-2022 ന് മഹാനവമി ദിവസം പതിവ് ചടങ്ങകൾക്ക് പുറമെ വൈകുന്നേരം 7 മണിക്ക് തായമ്പക, കോമരത്തോടു കൂടിയ ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും

ഗ്രന്ഥ പൂജയിലേക്കുള്ള ഗ്രന്ഥങ്ങൾ 2/10/22 വൈകുന്നേരം 5 മണിക്ക് മുമ്പായി എത്തിക്കേണ്ടതാണ്. വിദ്യാരംഭത്തിന് മുൻകൂട്ടി പേര് കൊടുക്കേണ്ടതാണ്. വാഹന പൂജ വിജയദശമി ദിനമായ 5/10/22 ന് കാലത്ത് 6 മണി മുതൽ നടക്ക് താഴെ നടക്കും. എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് ക്ഷേത്ര ഭാരവാഹികള് പറഞ്ഞു.