KOYILANDY DIARY

The Perfect News Portal

കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,305 പേർക്ക്

കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,305 പേർക്ക്. ഇതോടെ രാജ്യത്താകെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവിൽ 10,300 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐ സി എം ആറും സംയുക്തമായി തയാറാക്കിയ നിർദേശങ്ങളാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ ആശുപത്രികൾ സജ്ജമാണോ എന്ന് വിലയിരുത്താനായി എല്ലാ ജില്ലകളിലെയും സർക്കാർ സ്വകാര്യ ആശുപ്രതികളിൽ മോക്ഡ്രിൽ നടത്താനാണ് നിർദേശം.
Advertisements
കേസുകൾ കൂടാൻ കാരണം ഒമിക്രോണ്‍ വകഭേദമാണെന്നും ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇവക്ക് വാക്സിൻ ഫലപ്രദമാണെന്നും മന്ത്രി അറിയിച്ചു.